LOCAL NEWSTHIRUVAMBADY
എല്ലാ വിദ്യാർഥികൾക്കും ഫലവൃക്ഷ തൈ ;
എല്ലാ വിദ്യാർഥികൾക്കും ഫലവൃക്ഷ തൈ ;
പരിസ്ഥിതി ദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗൈഡൻസ് പബ്ലിക് സ്കൂൾ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. പരിസ്ഥിതി ദിനത്തിൽ എല്ലാ വിദ്യാർഥികളുടെയും വീട്ടിൽ നടാനുള്ള ഫല വൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനത്തിലേക്ക് വേറിട്ട ഒരുക്കം നടത്തിയാണ് ഗൈഡൻസ് മാതൃകയായത്.
സ്കൂൾ മാനേജർ ഹാരിസ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അനുപമ , അഖില , നൂഷിബ , സുൽമി , സൈഫു നിസ സഹ്റാവി , സുമയ്യ സഹ്റാവി ,
റുക്സാന റഹീം , മുബശ്ശിറ പി. ഹുസ്ന അസീസ് , മുഖശിറ സഹ്റാവി എന്നിവർ പങ്കെടുത്തു



