
തിരുവമ്പാടി:തൊണ്ടിമ്മൽ ഗവ. എൽ. പി. സ്കൂളിൽ പരിസ്ഥിതി ദിനാചരണവും മുളങ്കാട് സന്ദർശനവും നടത്തി. പൂർവ്വ വിദ്യാർത്ഥി പ്രദീപൻ കൂളിപ്പാറ സ്കൂളിനായി നൽകിയ വൃക്ഷതൈകൾ വാർഡ് മെമ്പർ എ പി ബീന സ്കൂൾ വളപ്പിൽ നട്ട് പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്ന്, നാല് ക്ലാസിലെ കുട്ടികൾ മുക്കം മുളങ്കാടും എസ് കെ സ്മൃതി മന്ദിരവും സന്ദർശിച്ചു. ജെസിമോൾ കെവി പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പ്രധാനാധ്യാപിക രഹ്നമോൾ, എസ് എം സി ചെയർമാൻ സുരേഷ് തൂലിക,സ്റ്റാഫ് സെക്രട്ടറി അഹമ്മദ് ഷാഫി, അധ്യാപകരായ സ്മിന, ശോഭന, സനിത , ശ്രുതി, ഷെറിൻ എന്നിവർ നേതൃത്വം നൽകി. സ്കൂൾ മുറ്റ കൃഷി പ്രദേശത്തെ മികച്ച കർഷകൻ കെ. ആർ ഗോപാലൻ ഉദ്ഘാടനം ചെയ്തു.



