LOCAL NEWS

ജി.സി.സി.കെ.എം.സി.സി കുടുംബ സംഗമം നാളെ

തിരുവമ്പാടി: മലനാടിൻ്റെ മാനവ സൗഹൃദത്തിന് സൗഹൃദത്തിൻ്റെ കരുതൽ എന്ന സന്ദേശം ഉയർത്തി പിടിച്ച് തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ (ഞായർ) രാവിലെ 10 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, മാജിക് ഷോ, കലാവിരുന്ന് എന്നിവ നടക്കും.ഉച്ചയ്ക്ക് ശേഷം 2 മണിക്ക്  പ്രശസ്ത ഗായകനും മോട്ടിവേഷൻ സ്പീക്കറുമായ നവാസ് പാലേരി ‘സൗഹൃദം പൂക്കുന്ന കുടുംബമാണ് ലഹരി ‘ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. പരിപാടിയിൽ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ സംബന്ധിക്കുമെന്നും പോഗ്രാം കമ്മിറ്റി ചെയർമാൻ വാപ്പിനകത്ത് മൊയ്തീൻ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com