LOCAL NEWS

കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് : ക്വാറികളുടെ പ്രവർത്തനം,  മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ
ജലാശയങ്ങളിലേക്കുമുളള പ്രവേശനം നിരോധിച്ചു

കോഴിക്കോട് :കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക്   കോഴിക്കോട്, ജില്ലയിൽ റെഡ് അലേർട്ട്
ആയതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

24 മണിക്കൂറിലധികം മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ,എല്ലാ തരത്തിലുള്ള മണ്ണെടുക്കൽ, ഖനനം കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കർശനമായും നിർത്തിവെച്ച് ഉത്തരവാകുന്നു.

ജില്ലയിൽ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ
ജലാശയങ്ങളിലേക്കുമുളള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം
മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com