KERALA NEWSNews
പാന്റിനുള്ളിൽ സ്വർണമിശ്രിതം തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. പാന്റിനുള്ളിൽ സ്വർണമിശ്രിതം തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരനാണ് പിടിയിൽ. ഒന്നര കിലോയോളം സ്വർണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദീൻ ആണ് പൊലീസിന്റെ പിടിയിലായത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവള ജീവനക്കാര്‍ സ്വര്‍ണം കടത്തുകയും കടത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങളും കരിപ്പൂരില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വര്‍ണ കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം അപഹരിക്കുകയും ജീവന് വരെ ഭീഷണിയാകുന്ന സംഭവങ്ങളും പതിവായിരിക്കുകയാണ്.



