
തിരുവമ്പാടി: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രകടനം നടത്തി.
ജാഥ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ.ടി ബിനു ഉദ്ഘടനം ചെയ്തു.സിഐടിയു ഏരിയ കമ്മിറ്റി അംഗങ്ങളായ ഫിറോസ്ഖാൻ, സജീവൻ, ജനാർദ്ദനൻ, വേണു, ധന്യ, ബാബു എന്നിവർ സംസാരിച്ചു
മിനിമം കൂലി വർദ്ധിപ്പിക്കുക.
നിർമ്മാണ തൊഴിലാളികളെ ഇ.എസ് ഐയിൽ ഉൾപ്പെടുത്തുക.
ഗ്രാമ-നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുത്തുക
ഇതുപോലുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന് എല്ലാ തൊഴിലാളികളും കർക്ഷകരു നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്.
അതുപോലെ
വ്യാപാരികൾ കടകളടച്ചും ഓട്ടോറിക്ഷ തൊഴിലാളികൾ ഓട്ടോറിക്ഷ ഓടാതെയും
ഈ സമരത്തിൽ അനുഭാവം സ്തപ്രകടിപ്പിച്ചുകൊണ്ട് നാളത്തെ പണിമുടക്കിൽ സഹകരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.



