KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
എസ് എം എ ബാധിച്ച കുരുന്നുകൾക്ക് കൈത്താങ്ങായി പള്ളിക്കൂടം 1987 എസ്.എസ്.എൽ.സി ബാച്ച്.

കോടഞ്ചേരി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി കോടഞ്ചേരി ‘പള്ളിക്കൂടം’ 1987 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ 50,000 രൂപ സമാഹരിച്ചു നൽകി.പൂർവ്വവിദ്യാർത്ഥിയും തിരുവമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറുമായ ജെയ്‌സൻ ദേവസ്യയുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്. ചടങ്ങിൽ ഫാ. ജോസഫ് കിളിയമ്പ്രയിൽ സഹപാഠികളായ ഐസക് ആന്റണി, ജോർജ് മാത്യു, ഷാജി തോമസ്, ജോസി വർഗീസ്, ബിജു സെബാസ്റ്റ്യൻ, ഷിനോയി പുല്ലോപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.കുരുന്നുകളുടെ ചികിത്സാ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകി ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായ കൂട്ടായ്മയിലെ എല്ലാ സഹപാഠികൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.



