KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇന്ദിരാഗാന്ധി അനുസ്മരണവും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു.

കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 109-ാം ജന്മദിന അനുസ്മരണവും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പൈകയിലിന്റെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു. കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി അംഗം പി.സി. ഹബീബ് തമ്പി അനുസ്മരണ പ്രഭാഷണവും ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ചു. തുടർന്ന് നിയുക്ത മണ്ഡലം പ്രസിഡന്റ് ജോസ് പൈകയിലിന്റെ നിയമന ഉത്തരവ് വായിച്ച് അധികാര കൈമാറ്റം നടത്തി.ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.ജെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് തമ്പി പറകണ്ടത്തിൽ, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, സാബു അവന്നൂർ, ബിജു ഓത്തിക്കൽ, സണ്ണി കാരിക്കമ്പിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബി ജോസഫ്, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, റെജി തമ്പി, റീന ബിജു, ബാബു പെരിയപ്പുറം, പി.പി. നാസർ, ബിനു പാലാത്തറ, ചന്ദ്രൻ മങ്ങാട്ട്, ജോയ് മോളേകുന്നേൽ, ജോർജുകുട്ടി കിളിവേലികുടി, ബിബിൻ ടോം ചീരാൻകുഴി, ചിന്ന അശോകൻ, ദേവസ്യ പാപ്പാടിയിൽ തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.സ്ഥാനമേറ്റെടുത്ത ജോസ് പൈകയിൽ നന്ദിപ്രമേയവും നയപ്രഖ്യാപന പ്രസംഗവും നടത്തി. ഏവരെയും ചേർത്തുനിർത്തി കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികളെ പൊതുസമൂഹത്തിൽ തുറന്നുകാട്ടുമെന്നും, ആറുമാസം പൂർത്തിയാക്കിയ വി.ഡി. സതീശൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൂട്ടായി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com