LOCAL NEWS

പതങ്കയത്ത്  ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായിട്ട് മൂന്നാദിവസം:പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ

ഇരുവഞ്ഞി പുഴയിൽ ഇപ്പോൾ ശക്തമായ മഴവെള്ളപ്പാച്ചിൽ

കോടഞ്ചേര:ഇരുവഞ്ഞി പുഴയിൽ നാരങ്ങാത്തോട് പതങ്കയത്തിന് താഴെ ഒഴുക്കിൽപ്പെട്ട് 16 കാരനെ കാണാതായിട്ട് മൂന്നാം ദിവസം. രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിന് തടസ്സം നേരിട്ടിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ മഴയാണ്. ഇതിനെ തുടർന്ന് ഇരവഞ്ഞിപുഴ കുത്തിയൊലിച്ചൊഴുകുന്നു. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് പുഴയിൽ ഇറങ്ങുന്നത് അപകടകരമാണ്

മഞ്ചേരിയിൽ നിന്നും വന്ന ആറംഗ സംഘത്തിൽപ്പെട്ട  കച്ചേരിപ്പടിയിൽ സ്വദേശി 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിയെയാണ് ഞായറാഴ്ച ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

മഞ്ചേരി തുറക്കൽ എസ് എം എസ് എച്ച്.എസ് എസ്   സ്കൂ‌ളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സഹപാഠികളായ ആറു പേർ അടങ്ങുന്ന സംഘം ഞായറാഴ്ച ഉച്ചയോടെയാണ് പതങ്കത്ത് എത്തിച്ചേർന്നത്.

നിരവധി മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും   ഇരുവഞ്ഞിപുഴയുടെ മനോഹാരിതയിൽ സഞ്ചാരികൾ നാട്ടുകാരുടെ വിലക്കിനെ മറികടന്ന്  പുഴയിൽ ഇറങ്ങുന്നത് പതിവാണ്.

ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സഹപാഠിയും ഒഴുക്കിൽപ്പെട്ടു. ഇതിനിടയിൽ  ഒരു കല്ലിൽ പിടുത്തം കിട്ടിയതിനാൽ സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

പതങ്കയത്ത് വിവിധ അപകടങ്ങളിൽ ഇതുവരെ  27 പേരുടെ ജീവനാണ് പൊലിഞ്ഞത്.

ഇന്ന് അപകടം നടന്ന സ്ഥലത്ത് വെച്ച് ഇതിനു മുൻപ് സെൽഫി എടുക്കുന്നതിനിടയിൽ ഒരു വിദ്യാർത്ഥി അപകടത്തിൽപ്പെട്ടിരുന്നു. ദിവസങ്ങൾ നീണ്ട വളരെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് ചേതനയറ്റ ശരീരം കണ്ടെത്താനായത്.

പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com