LOCAL NEWS

കർഷക പരിശീലനം: മനോഹര അനുഭവങ്ങൾക്കൊപ്പം ഫലവൃക്ഷത്തൈകളുമായി മടക്കം

തിരുവമ്പാടി :മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും കൃഷി വകുപ്പ് ആത്മ കർഷക പരിശീലന പദ്ധതിയുടെ ഭാഗമായി കർഷകരും ഉദ്യോഗസ്ഥരും അടക്കം അമ്പതംഗ സംഘം കാഫ്റ്റ് ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ ഫാമുകൾ സന്ദർശിച്ചു.

തിരുവമ്പാടി പഞ്ചായത്തിലെ ലെയ്ക് വ്യൂ ഫാം സ്റ്റേ, പുരയിടത്തിൽ ഗോട്ട് ഫാം, കാർമൽ അഗ്രോ ഫാം, ഗ്രീൻ വില്ലാസ് ഫാം, താലോലം പ്രൊഡക്ടസ്, തറക്കുന്നേൽ അഗ്രോ ഗാർഡൻ എന്നിവിടങ്ങളും കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റിമാണ് സന്ദർശിച്ചത്.

ജയ്സൺ പ്ലാത്തോട്ടത്തിൽ, ജോസ് പുരയിടത്തിൽ, ഡൊമിനിക് മണ്ണുക്കുശുമ്പിൽ, സാബു തറക്കുന്നേൽ, തോമസ് പെരുമാട്ടിക്കുന്നേൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി.

കൃഷി അസിസ്റ്റൻ്റ്മാരായ ജാഫർ കെ.കെ, രമ ഇ.ടി., ആത്മ ഉദ്യോഗസ്ഥരായ അശ്വതി പി. , സൗദ സി.പി. എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ കാഫ്റ്റ് കോ ഓർഡിനേറ്റർ അജു എമ്മാനുവൽ, തിരുവമ്പാടി അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫീസർ രാജേഷ്, കൊടുവള്ളി ആത്മ ബിടിഎം സെബിൻ, അഗ്രോ സർവ്വീസ് സെൻ്റർ ഇൻചാർജ് ചെൽസി എന്നിവർ ചേർന്ന് സ്വീകരിക്കുകയും ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്തു.

തിരുവമ്പാടി അഗ്രോ സർവ്വീസ് സെൻ്ററും സന്ദർശിച്ച സംഘം അവിടെ നിന്നും പഴവർഗ്ഗ വൃക്ഷങ്ങളുടെ തൈകളും വാങ്ങിയാണ് തിരികെ പോയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com