LOCAL NEWSTHIRUVAMBADY

എക്സലന്റ് അവാർഡ് വിതരണം ചെയ്തു

തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസിൽ റോട്ടറി ജില്ലാ ഗവർണറുടെ സന്ദർശനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഇക്കൊല്ലത്തെ വൊക്കേഷണൽ എക്സലന്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
തിരുവമ്പാടി അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റോട്ടറി ഡിസ്ട്രിക് ഗവർണർ ബിജോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ആഗോള സേവന സംഘടനയായ റോട്ടറി ക്ലബിന്റെ തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസിൽ റോട്ടറി ജില്ലാ ഗവർണറുടെ സന്ദർശനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ളനൽകുന്ന ഇക്കൊല്ലത്തെ വൊക്കേഷണൽ എക്സലന്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
തിരുവമ്പാടി അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റോട്ടറി ഡിസ്ട്രിക് ഗവർണർ ബിജോഷ് മാനുവൽ ഉൽഘടനം ചെയ്തു .

സോഷ്യൽ മീഡിയ ഇന്ഫ്ലുവൻസേഴ്സ് വിഭാഗത്തിൽ റിൻസി ജോൺസൺ ,ആനിമോൾ എന്നിവരെയും 
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് കൂടരഞ്ഞി സ്റ്റെല്ലമേരീസ് സ്കൂൾ മാനേജിങ് ഡയറക്ടർ ഡെന്നിസ് ജോസ് ,ഇന്ത്യയെ പ്രതിനിധീകരിച്ചു  പട്ടം പറത്തലിൽ മെഡൽ നേടിയ ചാർലി ,മുങ്ങി മരണങ്ങൾ ഇല്ലാതാക്കാൻ മൂന്നാമത്തെ വയസ്സുമുതൽ പ്രയത്നിക്കുന്ന മുക്കം നഗര സഭയുടെ നീന്തിവാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ  റന ഫാത്തിമ എന്നിവർക്കാണ് ഇക്കൊല്ലത്തെ വൊക്കേഷണൽ എക്സലന്റ് അവാർഡുകൾ.

തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് റെജി മത്തായി അധ്യക്ഷൻ ആയി .
സെക്രട്ടറി മെൽബിൻ അഗസ്റ്റിൻ, അരവിന്ദാക്ഷൻ  ,
ഡോ.സന്തോഷ് സ്കറിയ , ഡോ.ബെസ്റ്റി ജോസ് ,ജസ്റ്റിൻ കെ ജോസ് ,എന്നിവർ സംസാരിച്ചു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com