
മുക്കം :ഒക്ടോബർ 24,25,27 തീയ്യതികളിൽ മണാശേരിയിൽ നടക്കുന്ന മുക്കം ഉപജില്ല കലോത്സവത്തിൻ്റെ പബ്ലിസിറ്റി കമ്മിറ്റിയെ തിരഞ്ഞെടുത്തു.
മുക്കം നഗരസഭയിൽ ചേർന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സ അഡ്വക്കേറ്റ് ചാന്ദിനി അധ്യക്ഷതയായി.
അഡ്വക്കറ്റ് ചാന്ദിനി ചെയർപേഴ്സയായും റോയ് മുരിക്കോലിൽ,മുഹമ്മദ് കക്കാട്,ചന്ദ്രബാബു,നിസാർ ബാബു എന്നിവരെ വൈസ് ചെയർമാൻമാരായും, കൺവീനറായി എബി ദേവസ്യയെയും,ജോയിൻ കൺവീനർമാരായി റഫീഖ് തോട്ടുമുക്കം,ഫാസിൽ തിരുവമ്പാടി എന്നിവരെയും ട്രഷർ ആയി സോളമൻ സെബാസ്റ്റ്യനെയും ചടങ്ങിൽ തെരഞ്ഞെടുത്തു.
മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ നാരായണൻ മാസ്റ്റർ ,വഹാബ് കളരിക്കൽ,ആസാദ് മുക്കം,ഉണ്ണി ചേക്കു എന്നിവർ പങ്കെടുത്തു.



