SPORTS

മുക്കം ഉപജില്ല കായികമേള നാളെ പുല്ലൂരാംപാറയിൽ

തിരുവമ്പാടി : മുക്കം ഉപജില്ല കായികമേള പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നാളെ രാവിലെ 10 മണിക്ക് (10.10.2025) തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യും.

കായികമേള ശനിയാഴ്ച സമാപിക്കും. വിവിധ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷനാകുന്ന യോഗത്തിൽ മുക്കം എ. ഇ .ഒ ദീപ്തി വി മുഖ്യപ്രഭാഷണം നടത്തും.

വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, മേഴ്സി പുളിക്കാട്ട്, പ്രിൻസിപ്പൽ സുനിൽ ജോസഫ്, പ്രധാന അധ്യാപകരായ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, സിബി കുര്യാക്കോസ്,പിടിഎ പ്രസിഡണ്ടു മാരായ വിൽസൺ ടി. മാത്യു,സോണി മണ്ഡപത്തിൽ, എന്നിവർ സംസാരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com