KERALA NEWS

SIR (Special Intensive Revision) നവംബർ 4 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തും,കരുതേണ്ട രേഖകൾ ഇതാണ്..

രാജ്യവ്യാപകമായി കേന്ദ്രം നടപ്പിലാക്കുന്ന SIR (Special Intensive Revision) പദ്ധതിയുടെ ഭാഗമായി നവംബർ 4 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തി രേഖകൾ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാർ അല്ലെങ്കിൽ വ്യക്തികൾ വീടുകളിൽ വരുമ്പോൾ ഇവിടെ ആണുങ്ങൾ ഇല്ല ,അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ ഇപ്പോൾ ഇല്ല ,  പിന്നെ വരൂ അല്ലെങ്കിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വന്നിട്ട് എന്തിനാണ് ? എന്നൊക്കെ പറഞ്ഞു ലാഘവത്തോടെ കാണരുത് .എല്ലാവരും  പരമാവധി ജാഗ്രത പുലർത്തണം.
അവർ ആവശ്യപ്പെടുന്ന എലെക്ഷൻ കമ്മീഷൻ അംഗീകരിച്ച 11 രേഖകളിൽ ഉള്ളവ കരുതി വെക്കുകയും ആവശ്യപ്പെടുന്ന മുറക്ക് കാണിക്കുകയും വേണം .
താഴെപ്പറയുന്നവയാണ് കരുതേണ്ട രേഖകൾ :-
1പാസ്‌പോർട്ട്
2 ജനന സർട്ടിഫിക്കറ്റ്
3 ഭാരതീയ പൗരത്വ രജിസ്റ്റർ
4 താമസ സർട്ടിഫിക്കറ്റ്
5എസ്.എസ്.എൽ.സി ബുക്ക്
6 പെൻഷൻ ഉടമസ്ഥാവകാശ രേഖ
7 ഭൂമിയുടമസ്ഥാവകാശ രേഖ
8 സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജോലിയിലെ രേഖ
9 തദ്ദേശസ്വയംഭരണ സ്ഥാപന സർട്ടിഫിക്കറ്റ്
10 വാണിജ്യരേഖ
11 ആധാർ കാർഡ്

ഇവയിൽ ഏതെങ്കിലും ഒരു രേഖ കൈയിൽ ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കുക.
പ്രത്യേകിച്ച് പ്രവാസികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ,  എന്നിവരുടെ  പേരുകൾ പട്ടികയിൽ നിന്നും ഒഴിവാകാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം .
കണക്കെടുപ്പുകളോട് നിസ്സഹകരിച്ചിട്ട് പിന്നീട് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല, പൗരത്വ രേഖകളിൽ തന്റെ പേരില്ല എന്നൊക്കെ പറയുവാനുള്ള അവസരം ഉണ്ടാക്കാതെ നാം ഓരോരുത്തരും ജാഗ്രത പുലർത്തുക 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com