LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു

തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിൽ യേശുവിന്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിപ്പിച്ച് ഓശാന തിരുനാൾ ആഘോഷിച്ചു .പാരീഷ് ഹാളിൽ ആരംഭിച്ച ശുശ്രൂഷയിൽ കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു.

തുടർന്ന് പ്രദക്ഷിണമായി കുരുത്തോലകൾ വീശി വിശ്വാസികൾ ദേവാലയ അങ്കണത്തിലേക്ക് എത്തി. ആചാര പ്രകാരം ദേവാലയത്തിന്റെ പ്രധാന കവാടം മൂന്നു പ്രാവശ്യം മുട്ടിത്തുറന്നു ദേവാലയത്തിൽ പ്രവേശിച്ചു .തുടർന്ന് ദിവ്യബലിയും അനുബന്ധ ശുശ്രൂഷകളും നടന്നു.ഫൊറോന വികാരി ഫാ തോമസ് നാഗപറമ്പിൽ അസി. വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ , ഫാ. ജോമൽ കോ നൂർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com