
തിരുവമ്പാടി :2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കിഫയുടെ മാനിഫെസ്റ്റോ പ്രകാശനം ഫെബ്രുവരി 7ന് തിരുവമ്പാടിയിൽ വച്ച് നടക്കും.
അന്നേദിവസം വൈകിട്ട് 4 മണിക്ക് തിരുവമ്പാടി അങ്ങാടിയെ ഇളക്കിമറിച്ചുകൊണ്ട് വമ്പിച്ച കർഷക റാലിയും തുടർന്ന് പൊതുയോഗവും നടത്തുന്നതായിരിക്കും
ആ പൊതുയോഗത്തിൽ വച്ച് 2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കിഫയുടെ നിലപാട് പ്രഖ്യാപിക്കുന്നതാണ്.
‘കർഷകനെ മറക്കുന്നവർ നിയമസഭ മറന്നേക്കു’ എന്ന മുദ്രാവാക്യവുമായി കർഷക പ്രതിരോധം തീർക്കുവാൻ, ഈ നാട്ടിലെ മുഴുവൻ കർഷകരെയും കർഷക സ്നേഹികളെയും ഫെബ്രുവരി 7 ശനിയാഴ്ച തിരുവമ്പാടിയിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
ഇരുട്ടിലൂടെ എവിടേക്കൊ അല്ല കർഷകനാണെന്ന അഭിമാനത്തോടുകൂടി തല ഉയർത്തിപ്പിടിച്ച് നേരിന്റെ പാതയിൽ കിഫയോടൊപ്പം നമുക്ക് മുന്നേറാം, അവകാശങ്ങൾ ചോദിച്ചു വാങ്ങാം



