നാളെ കണ്ണോത്ത് ഒരുമയുടെ പൊൻദിനം; എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി കാരുണ്യ സംഗീത സന്ധ്യ.

കോടഞ്ചേരി: എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി കണ്ണോത്ത് ജനത ഒന്നിക്കുന്നു.ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് പിഞ്ചു കുരുന്നുകളുടെ ചികിത്സയ്ക്കായി ധനസമാഹരണം ലക്ഷ്യമിട്ട് കണ്ണോത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന കാരുണ്യ മ്യൂസിക്കൽ നൈറ്റ് നാളെ (നവംബർ 28, ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് കണ്ണോത്ത് അങ്ങാടിയിൽ നടക്കും.പരിപാടിയിൽ പിരിഞ്ഞു കിട്ടുന്ന മുഴുവൻ തുകയും ചികിത്സാ കമ്മിറ്റിക്ക് കൈമാറും.ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 6 ഫൈനലിസ്റ്റുകളായ എസ്തർ റോസ് പ്രവീൺ, അനകിബിജോയ്, ധ്യാന സി രാജ് എന്നിവർക്കൊപ്പം മറ്റ് പ്രമുഖ ഗായകരും പരിപാടിയിൽ അണിനിരക്കും.സംഗീതവും കാരുണ്യവും കണ്ണോത്ത് അങ്ങാടിയിൽ ഒത്തുചേരുന്ന ഈ മഹനീയ സന്ധ്യയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.



