LOCAL NEWS

അങ്കണവാടികൾ സ്മാർട്ട് ആകുന്നു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 19  അങ്കണവാടികളും സ്മാർട്ട് അങ്കണവാടികൾ  ആക്കുന്നതിന്റെ ഭാഗമായി ആനയോട് അങ്കണവാടി  നവീകരിച്ച്  സ്മാർട്ട് അങ്കണവാടി ആക്കിയതിന്റെ ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. അങ്കണവാടി ടീച്ചർ സരിത സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  റോസിലി ജോസ് ആശംസകൾ അറിയിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ,വാർഡ് മെമ്പർമാരായ സീന ബിജു, സുരേഷ് ബാബു, ALMSC കമ്മിറ്റി  അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ മറീന സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com