KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

അപകടഭീഷണിയായി നിന്ന തണൽമരം മുറിച്ചുമാറ്റി.

കൂടരഞ്ഞി : താഴെ കൂടരഞ്ഞി അംഗൻവാടിക്കും സാംസ്‌കാരിക നിലയത്തിനും സമീപം അപകടഭീഷണിയായി നിലകൊണ്ടിരുന്ന തണൽമരം മുറിച്ചുമാറ്റി. പ്രദേശവാസികളുടെ നിരന്തരമായ പരാതിയെയും അഭ്യർത്ഥനകളെയും തുടർന്ന് വാർഡ് മെമ്പർ നിസാറാ ബീഗത്തിന്റെ ഇടപെടലിലൂടെയാണ് നടപടി വേഗത്തിലാക്കിയത്. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റിയത്. വർഷങ്ങളായി പ്രദേശവാസികൾക്ക് ആശങ്ക സൃഷ്ടിച്ചിരുന്ന ഈ മരം അംഗൻവാടിയിലേക്കും സാംസ്‌കാരിക നിലയത്തിലേക്കും എത്തുന്ന കുട്ടികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി മാറിയിരുന്നു. മരം മുറിച്ചുമാറ്റുന്ന നടപടികൾക്ക് വാർഡ് മെമ്പർ നിസാറാ ബീഗം, തിരുവമ്പാടി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ മോഹ്‌സിൻ, വില്ലേജ് ഓഫീസർ കെ.ജി. രാജേഷ്, ഓവർസ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com