
തിരുവമ്പാടി പഞ്ചായത്തിൽ മിന്നൽ ചുഴലികാറ്റ് മൂലം കൃഷിയിടം നശിച്ചവരുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെ വീടുകളും കൃഷിയിടങ്ങളും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. വില്ലേജ് ഓഫീസർ കോമളാങ്കൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ, കൃഷി അസിസ്റ്റൻറ് ഓഫിസർ രാജേഷ് എന്നിവർ അടങ്ങുന്ന സംഘമായിരുന്നു സന്ദർശനം നടത്തിയത്. ആശ്വാസനടപടികൾ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകി.



