
കൂടരഞ്ഞി: 3 കിലോ 400 ഗ്രാം കഞ്ചാവുമായി മംഗലാപുരം സ്വദേശികളെ തിരുവമ്പാടി പോലീസ് പിടികൂടി. അംജദ് ഇത്തിയാർ, അൻസാർ നവാസ് എന്നീ രണ്ടു മംഗലാപുരം സ്വദേശികളാണ് കൂടരഞ്ഞിയിൽ വച്ച് പിടിയിലായത്. രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.



