
കിഴിശ്ശേരി:കിഴിശ്ശേരിയിൽ വൈദ്യുതി വേലിയിൽനിന്ന് 2 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഒരാൾ മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ (സിപിഐഎം തനിയംപുറം ബ്രാഞ്ച് സെക്രട്ടറി) മകൻ സിനാൻ (17) ആണ് മരിച്ചത്. വി.കെ. ശിഹാബിന്റെ മകൻ ഷംനാദ് (17) ഷോക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി 9 നാണ് നാടിനെ നടുക്കിയ ദുരന്തം. ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ സിനാന്റെ വീട്ടിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഫെൻസിംഗ് വഴി അല്ലാതെയാണ് വേലിയിലേക്ക് വൈദ്യുതി പ്രവഹിച്ചത് എന്നാണ് പ്രാഥമിക നിഗമനം


