ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ, രണ്ട് ദിവസത്തിനുളളിൽ ഡിഎൻഎ ഫലം

ഓൻ്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. ഓനെ കൊണ്ടെ ഞാൻ പോകു..വിതുമ്പി കരഞ്ഞ് ലോറി ഉടമ മനാഫ് – വീഡിയോ
ബെംഗ്ലൂരു:ഷിരൂരിൽ ഇന്ന് നടത്തിയ നിർണായ പരിശോധനയിൽ അർജുൻ്റെ ലോറിയും ലോറിക്കുള്ളിൽ നിന്നും മൃതദേഹവും കണ്ടെത്തിയതിൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. രണ്ട് ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക. ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങൾക്കും എംഎൽഎ നന്ദി പറഞ്ഞു.



