
കല്പറ്റ: വയനാട് ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുന്നമംഗലം പതിമംഗലം സ്വദേശി അഷറഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദിനാൻ (17) എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ.ഇന്ന് രാവിലെയായിരുന്നു അപകടം. ഇവർ കൊടുവള്ളിയിലെ ഒരു ദർസ് കോളജിലെ വിദ്യാർഥികളാണ്. മൈസൂർ സന്ദർശനത്തിന് ശേഷമാണ് ഇവർ വയനാട് എത്തിയത്. സുഹൃത്തിനെ രക്ഷിക്കാനായാണ് പുഴയിൽ ചാടിയത്.



