LOCAL NEWS

അരീക്കോട് ആലുക്കലിൽ ഭാര്യയും മക്കളെയും വെള്ളത്തിലിട്ട് കൊലപ്പെടുത്തി ഒളിവിൽ പോയി വാവൂർ സ്വദേശി പിടിയിൽ

അരീക്കോട്:കേസ് നടന്ന് 13 വർഷം പൂർത്തിയാകാൻ ഇരിക്കെയാണ് പ്രതിയെ പിടികൂടുന്നത്.കൊലക്കേസിൽ 7 മാസം ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം മുങ്ങുകയായിരുന്നു.

അരീക്കോട് ആലുക്കലിൽ ഭാര്യയും മക്കളെയും വെള്ളത്തിലിട്ട് കൊലപ്പെടുത്തി ഒളിവിൽ പോയിരുന്ന വാവൂർ സ്വദേശി മുഹമ്മദ് ഷെരീഫ് എന്ന പ്രതിയെ കേരള പോലീസ് ബാംഗ്ലൂരിൽ വെച്ച് പിടികൂടി.

2012 ജൂലൈ 21ന് രാത്രി 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫാണ് ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയത്. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ടയർ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷരീഫ് പറഞ്ഞിരുന്നത്. മരിച്ച രണ്ട് വയസ്സുകാരിയുടെ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാൾ തന്നെയാണ് സംഭവം പുറത്തറിയിച്ചത്. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയാണെന്ന്  വ്യക്തമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com