LOCAL NEWSTHIRUVAMBADY

കുത്തിപ്പൊളിച്ച റോഡുകളുടെ പുന: നിർമ്മാണം:എൽ.ഡി.എഫ്അനിശ്ചിതകാല സമരത്തിലേക്ക്

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച പഞ്ചായത്തു റോഡുകൾപുന:നിർമ്മിക്കാത്ത പഞ്ചായത്തു നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി തീരുമാനിച്ചു.ഒരു വർഷത്തോളമായി കുത്തിപ്പൊളിച്ച റോഡുകൾ കാൽനടയാത്രയ്ക്കു പോലും പറ്റാത്ത അവസ്ഥയിലാണ്.മഴക്കാലമായാൽ ഈ റോഡുകളാകെ തേടുകളായി രൂപാന്തരപ്പെടും.ജൽ ജീവൻ പദ്ധതിക്കായി കാന കീറുന്ന റോഡുകൾ പഴയപടി ആക്കുന്നതിനുള്ള പണവും അടങ്ങിയതാണ് എസ്റ്റിമേറ്റ്.എന്നാൽ കരാറുകാരനെക്കൊണ്ട് എല്ലാ പണിയും പൂർത്തീകരിക്കുന്നതിനുള്ള ഇടപെടൽ നടത്താൻ ഗ്രാമ പഞ്ചായത്ത് ഭരണാധികാരികൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫിൻ്റെ സമരം.യോഗത്തിൽ ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു.ജോളി ജോസഫ്, ഗണേഷ് ബാബു, ഗോപിലാൽ, കെ.കെ.നിസ്താർ, ബേബി മണ്ണംപ്ലാക്കൽ, സി.കെ അബ്ബാസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com