LOCAL NEWS

സംരക്ഷണഭിത്തിയില്ല: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു.

തിരുവമ്പാടി:  തിരുവമ്പാടി – കൂടരഞ്ഞി റോഡിലെ കക്കുണ്ട് തോട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവമ്പാടിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് പോകുകയായിരുന്ന കക്കാടംപൊയിൽ സ്വദേശികൾ സഞ്ചരിച്ചിരുന്നകാർ ആണ് ഇന്നലെ വൈകിട്ട് അപകടത്തിൽ പെട്ടത്.  കാറിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരിൽ ഒരു സ്ത്രീക്ക് സാരമായ പരുക്കുപറ്റി. അപകടം ഉണ്ടായ സ്ഥലത്ത് റോഡിനോട് ചേർന്നാണ് തോട്.  ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.  2 വർഷം മുൻപ് ഒരു ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണിരുന്നു. കഴിഞ്ഞ വർഷം ഒരു കാർ തോട്ടിൽ പതിച്ച് അപകടം ഉണ്ടായി.

റോഡിന്റെ ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഒട്ടേറെ കാലമായെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

തിരുവമ്പാടി – കുടരഞ്ഞി റോഡ് പൊതുമരാമത്ത് വകുപ്പ് 3.30 കോടി രൂപ മുടക്കി നവീകരിച്ച് ഉദ്ഘാടനം ചെയ്തത് കഴി ഞ്ഞവർഷമാണ്.
അപ്പോഴും റോഡിൻ്റെ ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് ഇല്ല എന്ന കാരണം പറഞ്ഞ് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല.
അധികൃതർ ഈ ഭാഗത്ത് എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com