LOCAL NEWS

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു.

കൂടരഞ്ഞി : കക്കാടംപൊയിൽ റൂട്ടിലെ കള്ളിപ്പാറയിൽ വീണ്ടും വാഹനാപകടം. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലുള്ള പറമ്പിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടിയാണ് അപകടം കാറിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡിൽ വഴുക്കലുണ്ടായിരുന്നു വെന്നാണ് വിവരം. ഓടിക്കൊണ്ടിരുന്ന കാറിന് ബ്രേക്ക് ലഭിക്കാതെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം റോഡരികിൽ നിന്ന് തെന്നിമാറി സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. വലിയ അപകടമാണ് നേരിയ വ്യത്യാസത്തിൽ ഒഴിവായത്.

അപകടത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കക്കാടംപൊയിൽ – കള്ളിപ്പാറ റൂട്ടുകളിൽ മഴക്കാലത്ത് റോഡുകളിൽ വഴുക്കലും അപകടസാധ്യതയും പതിവായതിനാൽ ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരും അധികൃതരും മുന്നറിയിപ്പ് നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com