
കോടഞ്ചേരി: കൈതപ്പൊയിൽ – അഗസ്റ്റ്യൻമുഴി റോഡിൽ കോടഞ്ചേരി പ്രൈമറി ഹെൽത്ത് സെന്റർ മുതൽ കണ്ണോത്ത് വരെയുള്ള ഭാഗം ടാർ റോഡിന്റെ സൈഡിലുള്ള ഭാഗം ഇൻറർ ലോക്ക് ചെയ്യാതെ പണി അവസാനിപ്പിച്ച മട്ടിലാണ്. ആദ്യത്തെ കരാറുകാരൻ ഉപേക്ഷിച്ചു പോയ പണികൾ കൂടുതൽ ഉയർന്ന തുകയ്ക്ക് പുതിയ കാരാറുകാർ എടുക്കുകയായിരുന്നു. റോഡിന്റെ ഉദ്ഘാടനം നടത്തിയിട്ടും ഈ ഭാഗം മാത്രം പൂർത്തിയാക്കാതെ ബാക്കി വെക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ഇന്റർലോക്ക് ചെയ്ത് റോഡ് സംരംക്ഷിക്കണമെന്ന് കോടഞ്ചേരി റസിഡൻറസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
ജനറൽ ബോഡി യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ജോസ് പൈക അധ്യക്ഷത വഹിച്ചു. പോൾസൺ ജോസഫ് അറയ്ക്കൽ, ഏബിൾ തോമസ്, ആന്റണി മേനമ്പടത്ത്, ലോനപ്പൻ പടിഞ്ഞാറേക്കളം എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി
പോൾസൺ ജോസഫ് അറയ്ക്കലിനെ പ്രസിഡന്റായും
ലോനപ്പൻ പടിഞ്ഞാറേക്കളത്തിനെ സെക്രട്ടറിയെയും
ഏബിൾ തോമസിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.



