
മുക്കം: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഒരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചപ്പോൾ വർണ്ണശബളമായ പ്രവേശനോത്സവങ്ങൾ നടത്തിയാണ് മലയോര മേഖലയിലെ വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ വരവേറ്റത്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും പിടിഎ കമ്മറ്റികളും സാമുഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മാറി. വിദ്യാർത്ഥികളുടേയും പൂർവ വിദ്യാർത്ഥികളുടേയും കലാപരിപാടികളും ഘോഷയാത്രയുമെല്ലാം പ്രവേശനോത്സവത്തിന് കൊഴുപ്പേകി. മുക്കം നഗരസഭ തല പ്രവേശനോത്സവം ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി. ബനൂജ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ മുഖ്യാതിഥിയായി. ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള നഗരസഭയുടെ സമ്മാനം സി.എ പ്രദീപ് കുമാർ വിതരണം ചെയ്തു. തിരുവമ്പാടി എം എൽ എ സി.കെ കാസിമിൻ്റെ സ്നേഹ സമ്മാനം കെ .പി ബിന്ദുവും പ്രീ പ്രൈമറി ,ഒന്നാം ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള സ്കൂൾ തല സമ്മാനം വാർഡ് കൗൺസിലർ മുഹമ്മദ് നസീം കരുണ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ പഠനോപകരണങ്ങൾ മജീദ് ചാലക്കലും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സൈഫുദ്ധീൻ നറുക്കിൽ, പ്രധാനാധ്യാപകൻ കെ.വാസു, നഗരസഭ കൗൺസിലർമാരായ നസീം, ജസീല അസീസ്, സുനിൽ പൊയ്യേരി, രാജേഷ് പൊറ്റശ്ശേരി, ബിന്ദു രാജൻ, ലീല പുൽപറമ്പിൽ, സ്കൂൾ എസ്.എം.സി ചെയർമാൻ സി.ടി അഷ്റഫ്, മെഹ്ജൂബ, ഒ.സുബീഷ്, സാജിദ് പുതിയോട്ടിൽ, കെ.സജീവ്, മനോജ് കുമാർ സംസാരിച്ചുചിത്രം:



