LOCAL NEWSTHIRUVAMBADY

ഉത്സവാന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് നവാഗതരെ സ്വാഗതം ചെയ്ത് തിരുവമ്പാടി യുപി സ്കൂൾ

തിരുവമ്പാടി:പുതുയുഗ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ 2026-27 അധ്യയനവർഷത്തിന് തുടക്കമായി.തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ   സി.കെ കാസിം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത,വാർഡ് മെമ്പർ മറിയാമ്മ വർക്കി,പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് അരിമ്പ്ര,എം പി ടി എ പ്രസിഡണ്ട് ഫൗസിയ ഷംസു , അസി.മാനേജർ ഫാ. സാവിയോ , സീനിയർ അസിസ്റ്റൻ്റ് ഷോളി ജോൺ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നു.വിദ്യാർഥികളായ അൽഫോൻസ സുഭാഷ്, ഇമ്മാനുവൽ സംഗീത് , ഇവാന മരിയ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരായ അരുൺ ജോസഫ്,സിസ്റ്റർ പ്രിൻസി,അബ്ദുറബ്ബ് കെ സി ,ബീന റോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com