പരിസ്ഥിതി ദിനാഘോഷം: ജില്ലാ പഞ്ചായത്ത് ,ശുചിത്വ മിഷൻ ജില്ലാതല സംയുക്ത പദ്ധതിയ്ക്ക് തുടക്കമായി

കോഴിക്കോട്: ജില്ലാപഞ്ചായത്തും ശുചിത്വ മിഷൻ കോഴിക്കോടും ചേർന്ന് പരിസ്ഥിതി ,ശുചിത്വ,സൗഹൃദ ജില്ല പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികൾക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുടക്കമായി കാരന്തൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കുന്നമംഗലം എം.എൽ.എ ശ്രീ. എം.എ. റസാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്കായി ‘ക്ലീൻ വൈബ്സ്’, സ്കൂൾ ക്യാമ്പസുകളിൽ ഗാന്ധി സ്മൃതി വൃക്ഷത്തൈ നടീൽ, പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘റീയൂസ് ഹീറോസ്, റിയൽ ഹീറോസ്’ ക്യാമ്പയിൻ എന്നിവ ഉൾപ്പെടെ നിരവധി മാതൃകാപരമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിക്കുകയും ഖരമാലിന്യ പരിപാലന ചട്ടം 2026 സംബന്ധിച്ച അവതരണവും ചർച്ചയും നടത്തും പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി കർട്ടൺ പേരാമ്പ്ര അവതരിപ്പിക്കുന്ന “ഭൂമി വായന” നാടകത്തിന്റെ പ്രദർശനോദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ രമേഷ് കാവിൽ മുഖ്യാതിഥിയായി പങ്കെടുത്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സീന അശോകൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സി.കെ. സരിത്ത്, പ്രൊജക്ട് കോ ഓർഡിനേറ്റർ മുജീബ് റഹ്മാൻ , മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മൂസ കോയ മാവിളി, ഹെഡ്മാസ്റ്റർ നിയാസ് ചോല, പി.ടി.എ. പ്രസിഡണ്ട് അബ്ദുറഹിമാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



