LOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ആശ വർക്കർ ഇൻ്റർവ്യൂ.

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 8, 15, 17 വാർഡുകളിൽ ആശാ വർക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് ജൂൺ 8 ന് തിങ്കൾ രാവിലെ 10.30 ന് ഇൻറർവ്യൂ നടത്തുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25നും 45 നും മധ്യേ പ്രായമുള്ള വിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: 10ാം ക്ലാസ് പാസായിരിക്കണം.

ജൂൺ 8 ന് തിങ്കളാഴ്ച രാവിലെ 10 മണി വരെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി അപേക്ഷ സമർപ്പിക്കാം. അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചാണ് ഇൻറർവ്യൂ നടത്തുന്നത്.8, 15, 17 വാർഡിലെ താമസക്കാർക്ക് മുൻഗണന.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ വോട്ടർ ഐ.ഡി കാർഡ് എന്നിവ ഇൻറർവ്യൂ സമയത്ത് ഹാജരാക്കണം.എന്ന്,മെഡിക്കൽ ഓഫീസർകുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com