KODANECHERYLOCAL NEWSNews

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുന്നു; തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന് സ്വീകരണം

കോടഞ്ചേരി : കോടഞ്ചേരി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിക്കുന്നതിനും തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിമിന് സ്വീകരണം നൽകുന്നതിനുമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.2026 ജൂലൈ 9 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കോടഞ്ചേരിയിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെയും അതിന് നേതൃത്വം നൽകിയ സ്കൂളുകളെയും ചടങ്ങിൽ ആദരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ, വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.വിദ്യാഭ്യാസ രംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുകയും നാടിന്റെ വികസനത്തിൽ പങ്കാളികളായവരെ ആദരിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com