LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

അൽഫോൻസ കോളജിൽ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു.

തിരുവമ്പാടി : അൽഫോൻസ കോളേജിൽ 2026 ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു. രൂപത ഫിനാസ് ഓഫീസർ ഫാ. ജോർജ്ജ് മുണ്ടനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി രൂപത ബിഷപ്പ് മാർ. റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ എൻ ഐ റ്റി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വേഗതയേറിയ ലോകത്തിൽ മനുഷ്യനെ വേറിട്ടുനിർത്തുന്നത് ഹാർട്ട് ഇന്റലിജൻസും മാനുഷിക മൂല്യങ്ങളുമാണെന്നും അറിവും സാങ്കേതിക മികവും നേടുന്നതിനൊപ്പം കരുണ, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടത് ഇന്നത്തെ യുവതലമുറയുടെ കടമയാണെന്നും അദ്ദേഹം ചടങ്ങിൽ പ്രസ്താവിച്ചു.

ഇംഗ്ലീഷ്, ജേർണലിസം, സൈക്കോളജി, , ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. കൂടാതെ, പഠനത്തോടൊപ്പം പാഠ്യേതര മേഖലയിലും മികച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും ആദരിച്ചു. ചടങ്ങിൽ കോളേജ് മാനേജർ ഫാ. ആന്റണി കാരിക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വിവിധ വകുപ്പ് മേധാവികൾ, യൂണിയൻ ചെയർമാൻ എബിൻ സണ്ണി, മുഹമ്മദ് ജാസിം എന്നിവർ സംസാരിച്ചു.വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം സി, ദീപ ഡൊമിനിക് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com