കണ്ണോത് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

തിരുവമ്പാടി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണോത് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.വാർഡ് പ്രസിഡന്റ് ജോയ് മോളെകുന്നിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രിയുടെ ജനകീയമായ ഭരണശൈലിയും വികസന കാഴ്ചപ്പാടുകളും ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.വാർഡ് മെമ്പർമാരായ റോയ് പുന്നപ്പള്ളി, റീന ബിജു കക്കഴിയിൽ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോർജ്കുട്ടി കുട്ടികളിവേലികൂടി, ബൂത്ത് പ്രസിഡന്റുമാരായ ദേവസ്യ പാപ്പാടിയിൽ, ഓനച്ചൻ മതയേക്കാൽ, വർക്കി മോളെ കുന്നിൽ, ജോർജ് വെള്ളപ്പനാട്ട്, കുരിയാച്ചൻ തെക്കുംകാട്ടിൽ, മാമച്ചൻ മടത്തി പറമ്പിൽ, ജോസഫ് എടപ്പാട്ട്, ബെന്നി ഉപ്പുമാക്കൽ, ഷാജി പാലത്തിങ്കൽ, തോമസ് വെമ്പിള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മേഖലയിലെ നിരവധി കോൺഗ്രസ് പ്രവർത്തകരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.



