കറന്റ് കട്ടിനെതിരെ പ്രതിഷേധം; കൂടരഞ്ഞിയിൽ ആർ.വൈ.ജെ.ഡി ‘ചിരട്ടയിൽ തിരി’ കത്തിച്ചു.

കൂടരഞ്ഞി: സംസ്ഥാനത്ത് തുടരുന്ന കറന്റ് കട്ടിനും കെ.എസ്.ഇ.ബിയുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ രാഷ്ട്രീയ യുവജനതാദൾ (ആർ.വൈ.ജെ.ഡി) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ ‘ചിരട്ടയിൽ തിരി’ കത്തിച്ച് പ്രതിഷേധിച്ചു.സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും ലോഡ്ഷെഡിംഗും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ചിരട്ടയിൽ തിരി കത്തിച്ചായിരുന്നു കെ.എസ്.ഇ.ബിക്കെതിരായ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധ പരിപാടി ആർ.ജെ.ഡി ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഇരുട്ടിലാക്കുന്ന നടപടികളിൽ നിന്ന് അധികൃതർ അടിയന്തരമായി പിന്മാറണമെന്നും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.വൈ.ജെ.ഡി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ആർ.വൈ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനു പുളിക്കക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു.ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, മുഹമ്മദ് കുട്ടി പുളിക്കൽ, ജിനേഷ് തെക്കനാട്ട്, സുരേഷ് ബാബു പനക്കച്ചാൽ, അരുൺ മുകേഷ്, തോമസ് ബിനോജ്, ജോജി മേലാട്ട്, സത്യൻ സി. പനക്കച്ചാൽ, ഫ്രെഡി നെച്ചിക്കാട്ടിൽ, സുരേഷ് പനക്കൽ, സുബി പൂക്കളത്തിൽ, സലാം സി.പി., അഖിൽ കരിങ്കണ്ണിയിൽ, പ്രതീഷ് കമ്പിളിയിൽ, ഫെലിക്സ് സെബാസ്റ്റ്യൻ, ദീപു വിൽസൺ എന്നിവർ സംസാരിച്ചു.വരും ദിവസങ്ങളിലും കറന്റ് കട്ടിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആർ.വൈ.ജെ.ഡി നേതാക്കൾ അറിയിച്ചു.



