LOCAL NEWSNewsPUTHUPPADY

നിർമല യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നടപ്പാത ശുചീകരണം.

ചമൽ: ഉപയോഗശൂന്യമായി കിടന്ന നടപ്പാത ശുചീകരിച്ച് നാടിന് മാതൃകയായി നിർമല യു.പി സ്കൂൾ പി.ടി.എ.സ്കൂൾ മുതൽ ചമൽ അങ്ങാടി വരെയുള്ള ഭാഗത്തെ നടപ്പാതയാണ് പി.ടി.എയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. പി.ടി.എ പ്രസിഡന്റ് നൂറുദ്ധീൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വൈസ് പ്രസിഡന്റ് റഫീഖ്, എം.പി.ടി.എ പ്രസിഡന്റ് സുനിത, പ്രജീഷ്, ആയിഷ സത്താർ, നിഷിത, റജീന, സിനി മാത്യു എന്നിവർ പങ്കെടുത്തു.ശുചീകരണത്തോടൊപ്പം സ്കൂൾ മുതൽ ചമൽ അങ്ങാടി വരെ കുട്ടികളുടെ സുരക്ഷയ്ക്കായി കൈവരി സ്ഥാപിക്കണം എന്ന ആവശ്യവും പി.ടി.എ ഉന്നയിച്ചു. റോഡിലൂടെ പോകുന്ന വിദ്യാർഥികൾക്കും നാട്ടുകാർക്കും ഇത് ഏറെ ഗുണകരമാകുമെന്ന് പങ്കെടുത്തവർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com