LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പ്രകൃതിദുരന്തങ്ങളെ നേരിടാൻ സജ്ജരായി സാന്ത്വനം ടീം: എസ് വൈ എസ് ഓമശ്ശേരി സോൺ ജീവൻരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

തിരുവമ്പാടി: മഴക്കാല പ്രകൃതിദുരന്തങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും കാര്യക്ഷമമായി നേരിടുന്നതിനായി എസ് വൈ എസ് ഓമശ്ശേരി സോൺ സാന്ത്വനം എമർജൻസി ടീം രണ്ടാംഘട്ട ജീവൻരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളപ്പൊക്കത്തിലും ഒഴുക്കിലും പെടുന്നവരെ രക്ഷപ്പെടുത്തൽ, തീപ്പിടുത്തം നേരിടൽ, അടിയന്തര പ്രഥമശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിൽ വളണ്ടിയർമാർക്ക് ക്യാമ്പിൽ പ്രായോഗിക പരിശീലനം നൽകി. പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർക്ക് ഉടനടി സഹായമെത്തിക്കാൻ സന്നദ്ധസേനയെ സജ്ജമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.സോൺ ക്യാബിനറ്റ് അംഗം സി. മുഹമ്മദ് വെണ്ണക്കോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജനറൽ സെക്രട്ടറി റഫീഖ് സഖാഫി മാട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജാഫർ സഖാഫി തെച്ചിയാട്, ഇസ്ഹാഖ് അമ്പലക്കണ്ടി, ഷെരീഫ് വെസ്റ്റ്‌ വെണ്ണക്കോട്, അഷ്റഫ് മാവുള്ള കുണ്ടം സംസാരിച്ചു. സോൺ സാന്ത്വനം വളണ്ടിയർ ക്യാപ്റ്റൻ ബഷീർ സ്റ്റാർ ഓമശ്ശേരി പരിശീലനത്തിന് നേതൃത്വം നൽകി. സോണിലെ നിരവധി സാന്ത്വനം വളണ്ടിയർമാർ ക്യാമ്പിൽ പങ്കെടുത്തു. സോൺ സാന്ത്വനം സെക്രട്ടറി അഷ്റഫ് പുന്നക്കൽ സ്വാഗതവും സിനാൻ മാട്ടുമണ്ണിൽ നന്ദിയും പറഞ്ഞു.ഫോട്ടോ :എസ് വൈ എസ് ഓമശ്ശേരി സോൺ സംഘടിപ്പിച്ച സാന്ത്വനം വളണ്ടിയർ ക്യാമ്പ് ജീവൻ രക്ഷ പരിശീലനത്തിൽ ബഷീർ സ്റ്റാർ ഓമശ്ശേരി ക്ലാസിന് നേതൃത്വം നൽകുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com