LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനവും ഓണാഘോഷവും സംഘടിപ്പിച്ചു

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം സമ്മേളനവും ഓണാഘോഷവും പ്രൗഢമായി നടന്നു.
തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോൺസൺ പുത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. 
നിയോജക മണ്ഡലം പ്രസിഡന്റ് ടി.ടി. റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്യേടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത, ബോസ് ജേക്കബ്, അനിൽകുമാർ പൈക്കാട്ട്, ടി.ജെ. കുര്യാച്ചൻ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, എം.എ. സൗദ, മുഹമ്മദ് ചാലിൽ, കെ.പി. സാദിക്കലി, കൃഷ്ണൻകുട്ടി കാരാട്ട്, കെ. മോഹൻദാസ്, കെ.ഐ. ലെയ്സമ്മ, ഡോ. പി.എ. മത്തായി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 
കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളിൽ വിജയികളായ എ.എം. ബിന്ദുകുമാരി, കെ.ടി. ത്രേസ്യ, കെ.ഐ. ലെയ്സമ്മ എന്നിവർക്ക് എം.എൽ.എ സി.കെ. കാസിം ഉപഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വരും വർഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളായി ഡോ. പി.എ. മത്തായി (പ്രസിഡന്റ്), സിബി കുര്യാക്കോസ് (സെക്രട്ടറി), ജോളി ജോസഫ് (ട്രഷറർ) എന്നിവരെ ചടങ്ങിൽ തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com