കൂടരഞ്ഞിയിൽ എക്സൈസ് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന.

കൂടരഞ്ഞി: താമരശ്ശേരി എക്സൈസ് ഓഫീസിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ കടകളിൽ മിന്നൽ പരിശോധന നടത്തി.
നിയമാനുസൃതമല്ലാത്ത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കടയുടമകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകി.
നിയമാനുസൃതമല്ലാത്തതും നിരോധിതവുമായ പുകയില ഉൽപ്പന്നങ്ങൾ കടകളിൽ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്ന് എല്ലാ വ്യാപാരികൾക്കും നിർദ്ദേശം നൽകി. നിയമലംഘനം കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ
ഇ. പി വിപിൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. സി. മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ ജി. ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്മില ഷെറിൻ, സിവിൽ എക്സൈസ് ഓഫീസർ ബവിൻ, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



