LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം നഗരസഭ അധ്യാപക അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ അഞ്ചിന്.

മുക്കം: മുക്കം നഗരസഭയിലെ മികച്ച അധ്യാപകർക്കായി നഗരസഭ ഏർപ്പെടുത്തിയ  അധ്യാപക അവാർഡ് സെപ്റ്റംബർ 5ന് 2:00 മണിക്ക് മുക്കം ബാങ്ക് ഓ ഡിറ്റോറിയത്തിൽ വച്ച് പ്രഖ്യാപിക്കും. അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ ടി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. മുക്കം നഗരസഭയിലെ 23 പൊതു വിദ്യാലയങ്ങളിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട  മികച്ച 25 അധ്യാപകരെയും ചടങ്ങിൽ ആദരിക്കും. അതോടൊപ്പം ഇവരിൽനിന്ന് എൽ പി, യു പി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നാല് അധ്യാപകർക്കാണ് ചടങ്ങിൽ വെച്ച് അധ്യാപക അവാർഡ് നൽകുക.സംസ്ഥാന അവാർഡ് ജേതാക്കളായ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാന അധ്യാപകൻ വി.  ജെയിം സ്, മണാശ്ശേരി സ്വദേശിയായ ഡോക്ടർ ബിന്ദു എന്നിവരെയും ചടങ്ങിൽ ആദരിക്കും. ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തൂർ,പേരാമ്പ്ര ഉപജില്ല  റിട്ട.വിദ്യാഭ്യാസ  ഓഫീസർ കെ മൊയ്തീൻ കുഞ്ഞി, എസ് ഇ ആർ ടി മുൻ റിസോഴ്സ് ഗ്രൂപ്പ് മെമ്പറും മലയമ്മ എ യുപി സ്കൂൾ  മുൻ പ്രധാന അധ്യാപകനും  വി ടി വാസു, താമരശ്ശേരിജി യുപി സ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകൻ വേണു ശ്രീപുരി, കൂമ്പാറ ജി ടി എൽ പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കെ. സി ടോമി, റിട്ടയേഡ് അധ്യാപകനും നോർക്ക ട്രെയിനറുമായ മുഹമ്മദ് കക്കാട് തുടങ്ങിയവർ ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. സ്വന്തമായി വികസിപ്പിച്ച നൂതന പഠനബോധന തന്ത്രങ്ങൾ, ക്ലാസ് റൂമിലെ മികവ്, സാങ്കേതികവിദ്യയുടെ ഉപയോഗം,സ്കൂളിലെ മറ്റു പ്രവർത്തനങ്ങളുടെ പങ്കാളിത്തം, രേഖകളുടെ സൂക്ഷിപ്പ്, കോ കരിക്കുലർ ആക്ടിവിറ്റികളിലെ പങ്കാളിത്തം,മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ,സ്കൂൾ സബ്ജില്ലാ ജില്ല സംസ്ഥാന മത്സരങ്ങളിലെ പങ്കാളിത്തം, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയ ബഹുമുഖ മികവാണ് അവാർഡ് നിർണയത്തിൽ പരിഗണിക്കപ്പെട്ടത്. മുക്കം നഗരസഭയുടെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി 50 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. അവയിൽ ഒരു പദ്ധതിയാണ്
അധ്യാപക സംഗമവും അവാർഡ് പ്രഖ്യാപനവും. എല്ലാ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.



ഈ ചടങ്ങിലേക്ക് എല്ലാ മാധ്യമപ്രവർത്തകരെയും ക്ഷണിക്കുന്നു. അതോടൊപ്പം പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാധ്യമ പ്രവർത്തകർ നൽകിവരുന്ന പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാവണമെന്ന് നഗരസഭയ്ക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.

സി. എ. പ്രദീപ് (ഡെപ്യൂട്ടി ചെയർപേഴ്സൺ), അസീസ് വാർപ്പിൽ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ബിന്ദു കെ. പി. (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ഭവന വിനോദ് (മരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ), റാഷിദ് കുന്നത്ത് (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), മനീഷ ഉള്ളാട്ടിൽ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) എന്നിവർ സന്നിഹിതരാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com