News

കാഫ്റ്റ് പാലക്കാട്ടും ഹിറ്റാകുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസം പദ്ധതി – കാഫ്റ്റ് ന്റെ ഭാഗമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കാൻ പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ളോക്കിലെ മാത്തൂർ, കുന്നത്തൂർ പഞ്ചായത്തുകളിൽ നിന്നും എൺപതോളം കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എത്തിച്ചേർന്നു.

കൂടരഞ്ഞി പഞ്ചായത്തിലെ മണിമലത്തറപ്പിൽ ഫാംസ്റ്റഡ്, കടമ്പനാട്ട് ഫാം ആൻഡ് നഴ്സറി, തിരുവമ്പാടി പഞ്ചായത്തിലെ ലെയ്ക് വ്യൂ ഫാം സ്റ്റേ, പുരയിടത്തിൽ ഗോട്ട് ഫാം, താലോലം പ്രൊഡക്ട്സ്, കാർമൽ അഗ്രോഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, കോടഞ്ചേരി പഞ്ചായത്തിലെ തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് രണ്ട് ബസ്സുകളിലായി വന്ന സംഘം സന്ദർശനം നടത്തിയത്. കൃഷി ഓഫീസർമാരായ അശ്വിൻ, ഗൗതം, കൃഷി അസിസ്റ്റൻ്റുമാരായ സുരേഖ, ദിവ്യ, ആത്മ ഉദ്യോഗസ്ഥരായ അജീഷ്, രജിത്, ലീഡ്സ് സ്റ്റാഫ് ബിന്ദു തുടങ്ങിയവർ സന്ദർശന സംഘത്തിന് നേതൃത്വം നൽകി.

സന്ദർശിച്ച ഫാമുകളുടെ ഉയർന്ന നിലവാരത്തിലും വൈവിധ്യത്തിലും ഇവിടെ നിന്നും ലഭ്യമായ കാർഷിക പരിശീലനത്തിലും മികച്ച ആതിഥേയത്വത്തിലും ഭക്ഷണത്തിലും സന്ദർശന പരിപാടിയുടെ കോ ഓർഡിനേഷനിലും മികച്ച സംതൃപ്തിയും കൃതജ്ഞതയും രേഖപ്പെടുത്തിയും ഇനിയും കൂടുതൽ സന്ദർശകരുമായി ഇവിടേക്ക് വരുമെന്ന് അറിയിച്ചുമാണ് സന്ദർശക സംഘം മടങ്ങി പോയത്.

കൃഷി ഓഫീസർമാരായ മുഹമ്മദ് ഫാസിൽ, ടിൻസി , തുഷാര ഹണി സൊസൈറ്റി പ്രസിഡണ്ട് ജോണി, കൂടരഞ്ഞി ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ട് രാജേഷ് മണിമലത്തറപ്പിൽ, കാഫ്റ്റ് കോഓർഡിനേറ്റർ അജു എമ്മാനുവൽ തുടങ്ങിയവർ ചേർന്ന് സന്ദർശക സംഘത്തെ സ്വീകരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com