പൂവാറൻതോട് ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു.

തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ജല വൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമാ യി കെഎസ്ഇബി വിദഗ്ധ സം ഘം പദ്ധതി പ്രദേശം സന്ദർശിച്ചു.പൊയിലിങ്ങാപുഴയിലാണ് പൂവാറൻതോട് പദ്ധതി. മൂന്ന് മെഗാ വാട്ട് വൈദ്യുതി ഉൽപാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. 5.88 മി ല്യൻ യൂണിറ്റാണ് വാർഷിക ഉൽ പാദനം പ്രതീക്ഷിക്കുന്നത്. പൂവാ റൻതോട് പദ്ധതിയുടെ സിവിൽ ജോലികൾക്ക് 21.59 കോടി രൂപ യുടെ എസ്റ്റിമേറ്റാണ് ഉള്ളത്. പി ജിസിസിപിഎൽ-ആര്യ കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇലക്ട്രോ മെക്കാനിക്കൽ ജോലികൾ കിർലോസ്‌കർ ബ്രദേഴ്സാണു കരാർ ഏറ്റെടുത്തത്.2023ൽ ആണ് നിർമാണപ്രവൃ ത്തി ആരംഭിക്കുന്നത്. മൂന്നു വർ ഷമായിരുന്നു നിർമാണ കാലാവധി കെഎസ്ഇബി ബോർഡ് ഡയ റക്ടർ എം.വി.രാജൻ, ജനറേ ഷൻ സിവിൽ ചീഫ് എൻജിനീ യർ ബിജു വിശ്വൻ, കോഴിക്കോട് പ്രൊജക്ട് എക്സിക്യൂഷൻ ബിൻ സിങ്, ഉത്തരമേഖല പ്രോ ജക്ട് മാനേജർ എം.ഉപേന്ദ്രൻ, ആര്യ കോൺ പ്രോജക്ട് മാനേ ജർ റിന്റോ കെ.ജോൺ, പിജിഡി ഡയറക്ടർ സിറാജ് തുടങ്ങിയ വർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്ത് അംഗം റോ യി ആക്കേൽ സംഘത്തെ സ്വീ കരിച്ചു.രണ്ട് മാസത്തിനുള്ളിൽ റോഡ് ടാറിങ് ഉൾപ്പെടെ മുഴുവൻ പ്രവൃ ത്തികളും പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനം ചെയ്യാൻ സാധിക്കു മെന്ന് വിദഗ്ധ സംഘം സൂചിപ്പിച്ചു.



