LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ബൈക്കിനു കുറുകെ കാട്ടുപന്നി ചാടി ദമ്പതിമാർക്ക് പരിക്ക്.

  തിരുവമ്പാടി: റോഡിനു കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതിമാർക്ക് പരിക്കേറ്റു. പാമ്പിഴഞ്ഞപ്പാറ പള്ളത്ത് ഫൈസൽ (37), ഭാര്യ അലീഫാത്തിമ (32) എന്നിവർക്കാണ് പരിക്കേറ്റത്.
തിരുവമ്പാടി – ഓമശ്ശേരി റോഡിൽ നടുക്കിൽ വെച്ച് രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തിൽ ഫൈസലിന്റെ കൈകാലുകൾക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്. അലീഫാത്തിമയ്ക്ക് കൈകാലുകൾക്കും പുറംഭാഗത്തുമാണ് പരിക്ക്. 
പരിക്കേറ്റ ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com