
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപ്പാസ് റോഡിൽ വെച്ച് നടന്ന എക്സൈസ് വേട്ടയിൽ 5.965 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാന ജില്ലയിലെ കാനിംഗ് ഹൽദർ പാര സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്.
ഇന്ന് (ചൊവ്വാഴ്ച 08.09.2026) പുലർച്ചെ 12.25-ഓടെയാണ് സംഭവം. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ R. സന്തോഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗിരീഷ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റനീഷ്, നൗഷീർ, ഷഫീഖലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജല, ഡ്രൈവർ പ്രജീഷ് എന്നിവരും, ഡി.സി സ്ക്വാഡ് അംഗങ്ങളായ ഷാജു. CP, അജിത്ത്, അഷിൽദ്, പ്രശാന്ത്, ജിത്തു എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



