KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

അധ്യാപക ദിനം ആചരിച്ചു കൂടരഞ്ഞി ശ്രേയസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 22 അധ്യാപകരെ ആദരിച്ചു.

കൂടരഞ്ഞി  : ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമ പ്രസ്ഥാനമായ ശ്രേയസ് കൂടരഞ്ഞി യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ പ്രവർത്തിക്കുന്ന 56 ശ്രേയസ് സ്വാശ്രയ സംഘങ്ങളിലെ 22 അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

ശ്രേയസ് കൂടരഞ്ഞി യൂണിറ്റിൽ നടന്ന അധ്യാപക ദിനാചരണ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രേയസ് കോഴിക്കോട് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് അധ്യാപകദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം റോയ് ആക്കേൽ, ശ്രേയസ് കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് വിനു നിരപ്പേൽ, സെക്രട്ടറി സജി പുളിക്കക്കണ്ടം, സജി പെണ്ണാപറമ്പിൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഷൈജു കോയിനിലം എന്നിവർ സംസാരിച്ചു.

ഷൈനി കണ്ടംപ്ലക്കൽ, ജോമാ സുരേഷ്, മിനി മാത്യു, യു.ഡി.ഒ. ജോസ് കുറൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com