LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പരിസ്ഥിതി-വിദ്യാഭ്യാസ മേഖലകൾക്ക് മുൻതൂക്കം: ലയൺസ് ക്ലബ് ഒഫ് മുക്കം പുതിയ ഭാരവാഹികൾ അധികാരമേറ്റു

മുക്കം : മുക്കത്തേയും പരിസര പ്രദേശങ്ങളിലെയും പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം  നൽകി പ്രവർത്തിക്കുമെന്ന് ലയൺസ് ക്ലബ് ഒഫ്‌ മുക്കം  ഭാരവാഹികൾ അറിയിച്ചു . മുക്കം മൈക്കോ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ അധികാരമേറ്റു. ചടങ്ങ് മുൻ ലയൺസ് ഡിസ്ട്രിക് ഗവർണർ രവി ഗുപ്ത ഉദ്ഘാടനംചെയ്തു.  ഡിസ്ട്രിക് റീജ്യൺ ചെയർപേഴ്സൺ രജീഷിൽ നിന്നും മുക്കം മൈക്കോ ക്ലബ്ബിൽ നടാനുള്ള ചന്ദന തൈ രാജേഷൻ വെള്ളാരം കുന്നത്ത് ഏറ്റുവാങ്ങി.  ലയൺസ് ക്ലബ്ബിന്റ പുതിയ പ്രസിഡണ്ടായി ഷുക്കൂർ  കമ്പളവനും, സെക്രട്ടറിയായി ജി എൻ ആസാദ് മുക്കവും, ട്രഷറർ ആയി ഷിജി കിഴക്കരകാട്ടുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ.എം ഷാജു,നിഷാബ് മുല്ലോളി , രാജേഷൻ വെള്ളാരംകുന്നത്ത് , പി.രാഗരേഷ്, ജോൺ സി മാത്യു ,  വി.അനൂപ് , അജീന്ദ്രൻ, ഗിരീഷ് കുമാർ , എ.ഗംഗാധരൻ , ഷിബു കല്ലൂർ, എം.കെ ജാഫർ, ബാലസുബ്രമണ്യം , മൻസൂർ കമ്പളവൻ , ജോഷി മാത്യു , ഷാജി കനകമഹൽ , വി.റിനീഷ് , ജോബി അഗസ്റ്റ്യൻ എന്നീ മാറ്റ് ഭാരവാഹികളായും  ചുമതലയേറ്റു . ചടങ്ങിൽ റീജാ ഗുപത , സൂരജ് , വൽസല ഗോപിനാഥ് , ബിജിത്ത് കുളങ്ങരത്ത് , പ്രബീഷ് , ഉണ്ണികൃഷ്‌ണൻ ,റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ;ഷാജി  , ജെ സി ഐ ഐ പി പി റിയാസ് അരിമ്പ്ര , തുടങ്ങിയവർ  സംബന്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com