LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
മുക്കം നഗരസഭ മുൻ കൗൺസിലർ ഇ.പി. അരവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുസ്മരണവും അനുശോചനവും സംഘടിപ്പിച്ചു
മുക്കം നഗരസഭ മുൻ കൗൺസിലർ ഇ.പി. അരവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുസ്മരണവും അനുശോചനവും സംഘടിപ്പിച്ചു

മുക്കം:മുക്കം നഗരസഭ മുൻ കൗൺസിലർ, കാഞ്ഞിരമുഴി പൊതുജനവായനശാല മുൻ സെക്രട്ടറി, അധ്യാപകൻ , പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ.പി. അരവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ കാഞ്ഞിരമുഴി പൊതുജന വായനശാലയിൽ അനുസ്മരണവും അനുശോചനവും നടത്തി. സി. കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു.വിവിധരാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളും, വായനശാല പ്രതിനിധികളും സുഹൃത്തുക്കളും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു . ഇ.പി. ചോയിക്കുട്ടി, എം. കെ. പ്രജീഷ് , സി.ബി. പ്രബീഷ് രവീന്ദ്രൻ പാറോൽ, ശങ്കരൻ നമ്പൂതിരി , സജിമുക്കം, സി.കെ. ബാബു, ടി സുനീഷ് കുമാർ,വി. രവീന്ദ്രൻ , യു. പി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു



