LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

അനുമോദന ചടങ്ങും തൂഫാൻ അസ്സംബ്ലിയും നടത്തി.

തിരുവമ്പാടി :- ദേശീയ അധ്യാപക അവാർഡ് ജേതാവ്, തിരുവമ്പാടി ഐ.ടി.ഐ ലെ സീനിയർ ഇൻസ്ട്രക്ടർ ഡോ. ഹരീഷ് എ ക്ക് തിരുവമ്പാടിഐടിഐ യിൽ സ്വീകരണം നൽകി.
തിരുവമ്പാടി എം എൽ എ ശ്രീ.സി കെ കാസിം അവാർഡ് ജേതാവിനെ അനുമോദിച്ചു. ഇതോടനുബന്ധിച്ച് തന്നെ *തൂഫാൻ The Narco hunt* അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും  സംഘടിപ്പിച്ചു

തിരുവമ്പാടി MLA  ശ്രീ. സി.കെ കാസിം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.

ഐടിഐ പ്രിൻസിപ്പാൾ ശ്രീ. ഹരിശങ്കർ എ ജെ  സ്വാഗതം പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പ് ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് ശ്രീ അനൂപ് വി കെ ,പി ടി എ പ്രസിഡണ്ട് അനിൽകുമാർ വി പി, ട്രെയ്‌നീസ് കൗൺസിൽ പ്രതിനിധി മുഹമ്മദ് അഫ്സൽ, സ്റ്റാഫ് അംഗങ്ങളായ അബ്ദുൽ സലിം പി , മെഹബൂബ് ,സലിം കെ പി , ദിലീപ് രാജ്,ഷമീർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com